ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത് ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം; ശാസ്ത്രലോകത്തിന്റെ നിഗമനം ഇങ്ങനെ
ചന്ദ്രയാൻ -3നെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വരികയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ശാസ്ത്രലോകം വിശകലനം ചെയ്തു . ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത് ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം എന്നാണ് ശാസ്ത്രസംഘം പറയുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും ഗവേഷകർ ഉൾപ്പെടെയുള്ള സംഘത്തിന്റെതാണ് വിലയിരുത്തൽ.
ശാസ്ത്ര സംഘം പറയുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തിലുള്ള ഗർത്തം 385 കോടി വർഷം പഴക്കമുള്ള നെക്റ്റേറിയൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത് എന്നാണ് . പ്രഗ്യാൻ റോവറിൽ നിന്നുള്ള ചിത്രങ്ങളും മറ്റും വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് ശാസ്ത്ര സംഘം എത്തിയത്. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു ഛിന്നഗ്രഹം വന്നിടിച്ചപ്പോഴാണ് 300 കിലോമീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടത്.
https://www.facebook.com/Malayalivartha