ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തിനുസമീപം വ്യോമസേനയുടെ വിമാനം തകര്‍ന്ന് 56 വര്‍ഷംമുന്‍പ് കാണാതായ സൈനികന്‍ നാരായണ്‍ സിങ്ങിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തിനുസമീപത്തായി വ്യോമസേനയുടെ വിമാനം തകര്‍ന്ന് 56 വര്‍ഷംമുന്‍പ് കാണാതായ സൈനികന്‍ നാരായണ്‍ സിങ്ങിന്റെ മൃതദേഹം ഇന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള വീട്ടിലെത്തിക്കും.
സൈന്യം നടത്തിയ തിരച്ചിലില്‍ മഞ്ഞില്‍ പുതഞ്ഞനിലയില്‍ കണ്ടെത്തിയ നാലു മൃതദേഹങ്ങളില്‍ ഒന്നാണ് നാരായണ്‍ സിങ്ങിന്റേത്. ഇദ്ദേഹത്തിനൊപ്പം കാണാതായ പത്തനംതിട്ട സ്വദേശിയായ സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹവും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
1968 ഫെബ്രുവരി ഏഴിന് ചണ്ഡീഗഢില്‍ നിന്ന് ലഡാക്കു വരെ പോകുകയായിരുന്ന വ്യോമസേനയുടെ എ.എന്‍-12 വിമാനം അപകടത്തില്‍പ്പെട്ടാണ് ജവാനായിരുന്ന നാരായണ്‍ അടക്കമുള്ളവരെ കാണാതാകുന്നത്. മൃതദേഹം പൂര്‍ണ സൈനികബഹുമതികളോടെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം നാരായണ്‍ സിങ്ങിനൊപ്പം കണ്ടെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ മല്‍ഖാന്‍ സിങ്ങിന്റെ മൃതദേഹം ഇന്നലെ സ്വദേശമായ ഉത്തര്‍പ്രദേശിലെ ഫതേര്‍പുര്‍ ഗ്രാമത്തിലെത്തിച്ചശേഷം വൈകുന്നേരം 6.30-ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ നടത്തി.
"
https://www.facebook.com/Malayalivartha