ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി
ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എല്ലാ ജാതികളിലെയും തടവുകാരെ മനുഷ്യത്വപരമായും തുല്യമായും പരിഗണിക്കണമെന്നും ഉത്തരവിട്ട് കോടതി . ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
രാജ്യത്തെ ജയിലുകളില്‍ ജാതി അധിഷ്ഠിതമായ വിവേചനം നടക്കുന്നുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം പൊതുതാത്പര്യാര്‍ഥമാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു.
തടവുകാരോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha