ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മിര്‍സാപൂര്‍-വാരാണസി അതിര്‍ത്തിയിലെ കച്ചവാന്‍, മിര്‍സാമുറാദ് പ്രദേശങ്ങള്‍ക്കിടയിലുള്ള ജിടി റോഡിലാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് . ഭദോഹി ജില്ലയില്‍ നിര്‍മാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 തൊഴിലാളികളുമായി പോയ ട്രാക്ടര്‍ ട്രോളിയില്‍ നിയന്ത്രണം വിട്ട ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ 13 പേരില്‍ 10 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. മറ്റ് മൂന്ന് പേരെ ഐഐടി-ബിഎച്ച്യുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha