ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു...ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു
ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു. നാരായണ്‍പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ മാദിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംയുക്തസേന നടത്തിയ തിരച്ചിലില്‍ 23 മൃതദേഹങ്ങള്‍ കണ്ടെത്തി.
ഉച്ചക്ക് ഒരു മണിയോടെ നാരായണ്‍പൂര്‍-ദന്തേവാഡ അന്തര്‍ ജില്ലാ അതിര്‍ത്തിയിലെ അബുജ്മാദിലെ തുല്‍ത്തുലി, നെന്ദൂര്‍ ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയിലാണ് വെടിവെപ്പ് നടന്നത്. സംസ്ഥാന പൊലീസിന്റെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമാണ് തിരച്ചിലില്‍ പങ്കാളികളായത്. എ.കെ. 47 റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ (എസ്.എല്‍.ആര്‍) അടക്കം ഓട്ടോമാറ്റിക് ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സേനയുടെ വിശദമായ തിരച്ചില്‍ നടത്തുകയാണ്.
സെപ്റ്റംബര്‍ മൂന്നിന് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികളെ വധിച്ചിരുന്നു. ദന്തേവാഡ, ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിക്ക് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha