പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറുന്നത്...തിരിച്ചടിയാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും...ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്...കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനമാണ് വില വര്‍ധന...
ഇസ്രായേല്‍ ലബനാന് പിന്നാലെ ഇറാനെയും ആക്രമിക്കുമെന്ന വാര്‍ത്തകളാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇറാനെ ഇസ്രായേല്‍ ആക്രമിക്കാനുള്ള സാധ്യത സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ച പിന്നാലെയാണ് വിപണി മാറിമറിഞ്ഞത്.ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അമേരിക്കന്‍ ഉപരോധം കാരണം ഇവര്‍ക്ക് വിപണിയിലേക്ക് എണ്ണ വേണ്ടത്രെ എത്തിക്കാന്‍ സാധിക്കുന്നില്ല എന്നത് സത്യമാണ്.
ഇറാന്റെ എണ്ണ കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട് എന്നാണ് വാര്‍ത്തകള്‍. ഇവിടെ ആക്രമണം നടന്നാല്‍ ലോക സമ്പദ് ഘടനയുടെ ചിത്രം മാറുമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്.അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനയും വന്നുകഴിഞ്ഞു. ഇറാന്‍ അതിര്‍ത്തിയായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണ വരുന്നത്. ഈ മേഖലയില്‍ പ്രശ്‌നമുണ്ടായാല്‍ ചരക്കുകടത്ത് പ്രതിസന്ധിയിലാകുകയും വില കുത്തനെ വര്‍ധിക്കുകയും ചെയ്യും. ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി .
5 മാസത്തിനിടെ റഷ്യയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അളവില്‍ എണ്ണ വാങ്ങിയത് ആഗസ്റ്റിലായിരുന്നു.സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് പശ്ചിമേഷ്യയില്‍ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത്. വാതകത്തിന് വേണ്ടി ഖത്തറിനെയും.
https://www.facebook.com/Malayalivartha