നവരാത്രിയോടനുബന്ധിച്ച് താന്‍ രചിച്ച ഗര്‍ബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...
നവരാത്രിയോടനുബന്ധിച്ച് താന്‍ രചിച്ച ഗര്‍ബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗ ദേവിയ്ക്ക് സമര്‍പ്പണമായാണ് പ്രധാനമന്ത്രി ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്.
പ്രശസ്ത ഗായിക പൂര്‍വ മന്ത്രിയാണ് ഈണം നല്‍കിയിരിക്കുന്നത്. 'ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകള്‍ ദുര്‍ഗ മാതാവിനോടുള്ള ഭക്തിയാല്‍ ഒന്നിച്ച് വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നു.
ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയില്‍ ഞാന്‍ രചിച്ച 'ആവതി കലായ്' എന്ന ഗര്‍ബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്ക്കും മുന്നില്‍ സമര്‍പ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങള്‍ എപ്പോഴും നമ്മില്‍ നിലനില്ക്കട്ടെ'യെന്നും ഗാനം പങ്കുവച്ച് മോദി എക്സില്‍ കുറിച്ചു. തന്റെ ഗര്‍ബ ഗാനം ആലപിച്ചതിന് ഗായിക പൂര്‍വ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി.
അവര്‍ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗര്‍ബ നവരാത്രി ഉത്സവവേളയില്‍ ഏറെ പ്രാധാന്യമുള്ളതാണ്.
2023 ഡിസംബറില്‍ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗര്‍ബ ഇടംനേടിയിട്ടുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താന്‍ രചിച്ച ഗര്‍ബ ഗാനം പങ്കുവെച്ചിട്ടുണ്ടായി രുന്നു.
"
https://www.facebook.com/Malayalivartha