ഹരിയാനയില്‍ ബി.ജെ.പിയുടെ തിരിച്ചുവരവ.. ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസാണ് വന്‍ മുന്നേറ്റമുണ്ടായെങ്കിലും ബിജെപി തിരിച്ചു കയറുന്നു,ബി.ജെ.പി 46 സീറ്റിലും കോണ്‍ഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്
ഹരിയാനയില്‍ ബി.ജെ.പിയുടെ തിരിച്ചുവരവ്. ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസാണ് വന്‍ മുന്നേറ്റം നടത്തിയതെങ്കില്‍ ഇപ്പോള്‍ ബി.ജെ.പി തിരിച്ചുകയറുകയാണ്. ബി.ജെ.പി 46 സീറ്റിലും കോണ്‍ഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യം 48 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 26 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.
ഹരിയാനയില്‍ കോണ്‍ഗ്രസും ജമ്മു-കശ്മീരില്‍ തൂക്കുസഭയുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയില്‍ ഒക്‌ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 61 ശതമാനവും ജമ്മു-കശ്മീരില്‍ സെപ്റ്റംബര്‍ 18, 28, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha