രാജ്യത്തെ നക്‌സൽ ഭീഷണി 2026 മാർച്ചോടെ പൂർണമായും ഇല്ലാതാക്കുക...അമിത് ഷായുയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം...കേരളത്തിലെ സാഹചര്യവും യോഗത്തിൽ ചർച്ചയായി...
രാജ്യത്തെ നക്‌സൽ ഭീഷണി 2026 മാർച്ചോടെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും ചർച്ചയായിരുന്നു . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുയുടെ അദ്ധ്യക്ഷതയിലാണ് ഉന്നതതലയോഗം നടന്നത് അതിൽ അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത് . നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതിൽ നക്‌സൽ വേട്ട അന്തിമഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
രാജ്യത്തുനിന്ന് 2026 മാർച്ചോടെ ഈ ഭീഷണി തുടച്ചുനീക്കാനും ആഹ്വാനം ചെയ്‌തു. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന,ഒഡിഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരോടാണ് ആഹ്വാനം. ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണിത്. എട്ടു സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തി. വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തുകേരളത്തിലെ സാഹചര്യവും ഉന്നതതല യോഗത്തിൽ ചർച്ചയായി നക്‌സൽ ബാധിതമെന്ന് കണ്ടെത്തിയ മേഖലകളിൽ തെരച്ചിലും നിരീക്ഷണവും തുടരണം.
ഇത്തരം മേഖലകളിലെ വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കേരളത്തിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവരാണ് പങ്കെടുത്തത്.നക്‌സലേറ്റുകൾ ആയുധം താഴെവച്ചു മുഖ്യധാരയിലേക്ക് വരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha