തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്.... തെരച്ചില്‍ തുടരുന്നു
തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതിലൊരാള്‍ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരര്‍ കടന്നു. സിവില്‍ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha