ഇറാന്റെ കോട്ട തകർത്ത് ഇസ്രായേൽ കൊടി ഉയർത്തി തലവന്റെ ചൂണ്ട് വിരൽ ഓടിച്ചു..! പിന്നെ സംഭവിച്ചത്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അപ്‌സര കൊല്ലത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. എന്നാലിപ്പോഴിതാ പുറത്തിറങ്ങിയ സുനിയെ സംബന്ധിച്ച് വളരെ സന്തോസഖാകരമായ വാർത്തയാണ് എത്തിയിരിക്കുന്നത്. മാര്‍വാടിയെ ആക്രമിച്ച് പണം തട്ടി എന്ന കേസില്‍ പള്‍സര്‍ സുനി അടക്കം ഒമ്പത് പ്രതികളെ വെറുതെ വിട്ടിയരിക്കുകയാണ് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നിന്റേതാണ് നടപടി. കിടങ്ങൂരില്‍ മാര്‍വാടിയെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടി എന്നതായിരുന്നു കേസ്.
പള്‍സര്‍ സുനിയും സംഘവും ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ച എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഈ വാദം സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് പള്‍സര്‍ സുനിയേയും കൂട്ടാളികളേയും കുറ്റക്കാരല്ലെന്ന് കണ്ട് പൊലീസ് വെറുതെ വിട്ടത്. ജെയിംസ് മോന്‍, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം ജോസഫ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍. 2014 മെയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം പണവുമായി മടങ്ങുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച നടത്തി എന്നതായിരുന്നു കേസ്. ജ്വല്ലറി ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു കവര്‍ച്ച എന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. ഈ കേസില്‍ മറ്റെല്ലാ പ്രതികളേയും നേരത്തെ പിടികൂടിയിരുന്നെങ്കിലും പള്‍സര്‍ സുനിയെ പിടികൂടാനായിരുന്നില്ല.
ഇതിന്റെ പേരില്‍ ഏറ്റുമാനൂര്‍ കോടതി സുനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് വ്യാപാരിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണവുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വ്യാപാരിയെ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്ന സംഘം ബസ് നിര്‍ത്തിയ സമയം കുരുമുളക് സ്‌പ്രേ ചെയ്ത് കവര്‍ച്ച നടത്തി എന്നാണ് പറയപ്പെടുന്നത്. പ്രമാദമായ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. 2017 ഫെബ്രുവരി 17 നായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ലൊക്കേഷനില്‍ നിന്ന് മടങ്ങുകയായിരുന്ന നടിയുടെ കാറില്‍ കയറി പള്‍സര്‍ സുനിയും സംഘവും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ കേസില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് സുനി പിടിയിലാകുന്നത്. അന്ന് മുതല്‍ ജയിലിലായിരുന്ന പള്‍സര്‍ സുനി കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത് പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് സുനിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്. രണ്ട് പേരുടെ ആള്‍ജാമ്യം, ഒരു ലക്ഷം രൂപയുടെ ബോണ്ട്, എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരിസരം വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളാണ് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടിയെ ആക്രമിക്കാന്‍ ദിലീപാണ് പള്‍സര്‍ സുനിയെ ഏര്‍പ്പാടാക്കിയത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
https://www.facebook.com/Malayalivartha