ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ അന്തരിച്ചു...
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ലോകം കീഴടക്കാന്‍ ടാറ്റയ്ക്കു കരുത്തേകിയ രത്തന്‍ ടാറ്റ ഇനി ഓര്‍മ . ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സണ്‍സില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
രത്തന്‍ ടാറ്റ അവിവാഹിതനാണ്. യുഎസില്‍ ആര്‍ക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയ്‌നിയായി ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. ജെ.ആര്‍.ഡി. ടാറ്റയുടെ പിന്‍ഗാമിയായി 1991ല്‍ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ രത്തന്‍ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തന്‍ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്‍കയ്യെടുത്തു. 2000ല്‍ പത്മഭൂഷണും 2008ല്‍ പത്മവിഭൂഷണും ലഭിച്ചു.
1991ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്.
"
https://www.facebook.com/Malayalivartha