പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടു... അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി...
പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടു... അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി...
രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി . രാജ്യത്തിന് ഇത് ദുഃഖകരമായ ദിവസമാണ്. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് എനിക്ക്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്തിരുന്നു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചുുവെന്നും മുകേഷ് അംബാനി പറഞ്ഞു.
ടാറ്റയുടെ വേര്‍പാടിലൂടെ ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്. അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവല്‍ക്കരിക്കുകയും 1991 ല്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയുമായിരുന്നു. രത്തന്‍ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളര്‍ച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയന്‍സിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവന്‍ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തന്‍,
എല്ലായ്പ്പോഴും നിങ്ങളെന്റെ ഹൃദയത്തിലുണ്ടാകും. - അംബാനി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha