മൈസൂരു കൊട്ടാരം ദീപാലങ്കാരത്തില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒഴുകിയെത്തുന്നത് ആയിരങ്ങള്‍
വര്‍ണങ്ങളുടെയും പ്രകാശത്തിന്റെയും ആഘോഷമാണ് ദസറ. മൈസൂരു കൊട്ടാരം ദീപാലങ്കാരത്തില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നുമാണ് ആളുകള്‍ എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കില്‍ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകള്‍ തിന്മയുടെ മേല്‍ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം കൂടിയാണ്. വിവിധ സമുദായങ്ങള്‍ ഒരുമയുടെയും ഐക്യത്തിന്റെയും ശക്തി ആഘോഷിക്കാനായി ഒരുമിച്ചു കൂടുന്ന സമയമാണ് ഓരോ ദസറക്കാലവും.
അതുകൊണ്ടു തന്നെ വ്യത്യസ്തമായ വിധത്തിലാണ് ആഘോഷങ്ങളും. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ദസറ ആഘോഷങ്ങള്‍ അതിവിപുലമായാണ് ആഘോഷിക്കാറുള്ളത്. തെരുവുകള്‍ സംഗീതവും നൃത്തവും കൊണ്ടു സജീവമാകുകയാണ്. മൈസൂരിലെ ദസറ ആഘോഷങ്ങള്‍ വളരെ പ്രസിദ്ധമാണ്. നിരവധി ആളുകളാണ് മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത്. അതിമനോഹരമായി അലങ്കരിച്ച ആനപ്പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ സങ്കീര്‍ണമായ അലങ്കരിച്ച വിഗ്രഹം വച്ചു കൊണ്ടുള്ള ഘോഷയാത്ര പ്രസിദ്ധമാണ്. ഒപ്പം മനോഹരമായി അലങ്കരിച്ച കൊട്ടാരവും ആഘോഷങ്ങളുടെ ഗാംഭീര്യം കൂട്ടുന്നു.
"
https://www.facebook.com/Malayalivartha