Widgets Magazine
12
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ...വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന...ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്...


മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...


ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...


വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...

ഇസ്രായേല്‍ ലബനോന്‍ കീഴടക്കി: ഹമാസുകള്‍ ഒരു ബന്ധിയെ വധിച്ചു

11 OCTOBER 2024 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ...വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന...ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്...

മൈസൂരു കൊട്ടാരം ദീപാലങ്കാരത്തില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒഴുകിയെത്തുന്നത് ആയിരങ്ങള്‍

വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് വിട... പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു...

മുംബൈ ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ അതിന് മുന്നില്‍ നിലയുറപ്പിച്ച ടാറ്റ; ജീവനക്കാരെ രക്ഷിക്കാന്‍ ഓടിയ മനുഷ്യന്‍

മുഖ്യമന്ത്രിക്കെതിരെ ധനമന്ത്രിയുടെ കരുനീക്കം : പിണറായിയുടെ മേളപ്രമാണിമാർക്കെതിരെ അന്വേഷണം

ഗാസ പിടിച്ചടക്കി ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊന്നൊടുക്കിയതിനു  പിന്നാലെ ഇസ്രായേല്‍ ലബനോനും പിടിച്ചടക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഹിസ്ബുള്ളയെ തീര്‍ക്കാനും ലബനോന്‍ ആധിപത്യത്തിലാക്കാനുമുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍ സൈന്യം. ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമാക്കിയതോടെ മരണസംഖ്യ നാല്‍പത്തിമൂവായിരത്തിലേക്ക് കടക്കുകയാണ്.
യുദ്ധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ദക്ഷിണ ലബനോനില്‍ ചൊവ്വാഴ്ച ഒരു ഡിവിഷന്‍ സൈന്യത്തെകൂടി   ഇസ്രായേല്‍ വിന്യസിപ്പിച്ചു.  ഹിസ്ബുല്ല കേന്ദ്രമായ ബെയ്‌റൂട്ടില്‍ തീവ്രവാദികളെ അപ്പാടെ വകവരുത്താനാണ് വ്യോമാക്രമണത്തിനൊപ്പം  അധികമായി കരസേനയെക്കൂടി അയച്ചിരിക്കുന്നത്.
ബെയ്‌റൂട്ടില്‍ അതിരൂക്ഷമായ യുദ്ധം നടക്കുന്നതിനിടെയും  സിറിയന്‍ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്ക് സമീപത്തും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിവരികയാണ്. ലബനോനെയും ഹിസ്ബുള്ളയെയും കീഴടക്കിയശേഷം  ഇറാനുമായി പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല ആണവായുധ കേന്ദ്രങ്ങളും ഇസ്രായേല്‍ തകര്‍ക്കാനുള്ള നീക്കം നടത്തുന്നു. അങ്ങനെയെങ്കില്‍ അതിഭയാനകമായ സാഹചര്യത്തിലേക്കായിരിക്കുന്നു യുദ്ധഗതി നീങ്ങുക.

 

 


ഒരാഴ്ചയായി നീളുന്ന പോരാട്ടത്തില്‍ ലബബോനില്‍  രണ്ടായിരത്തി അഞ്ഞൂറു പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ നാലു ലക്ഷം പേരെ കുടിയൊഴിപ്പിച്ചതിനു പിന്നാലെ യുദ്ധം ഇന്നു മുതല്‍ ഇസ്രായേല്‍ വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ നാളെ മരണസംഖ്യ 43,000 കടക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടകം പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. പതിനായിരം പേരെ കുറിച്ച് പുറംലോകത്തിനും ബന്ധുക്കള്‍ക്കും യാതൊരു വിവരവുമില്ല. അഞ്ചു ലക്ഷത്തിലേറെ പേര്‍ വിവിധിയടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന അനഭവിച്ചുകൊണ്ടിരിക്കുന്നു.
കാണാതായവര്‍  കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയിലും മണ്ണിനടിയിലും ആണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി വഴി നിരവധി ലബനാന്‍ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ സൈന്യം കടന്നുകയറിയെന്നും വാര്‍ത്തകളുണ്ട്. ഇവിടങ്ങളിലും വ്യാപക കുടിയൊഴിപ്പിക്കല്‍ ഒരാഴ്ചയായി തുടരുകയാണ്.
2006ന് ശേഷം ലബനാനില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ ശക്തമായ കരയാക്രമണം നടത്തുന്നത്. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ഇന്നലെ മുതല്‍ വ്യോമാക്രണം ശക്തമാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച ലബനോനിലുണ്ടായ ആക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഡമാസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ഗാസയില്‍ ഇസ്രായേലി ബന്ദിയെ ഹമാസ് വധിച്ചതും വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇഡാന്‍ ഷിവിയെ കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രായേലില്‍നിന്നും ഹമാസ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്. ഒരു വര്‍ഷം തടവറയിലിട്ട ശേഷമാണ് യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇഡാന്‍ ഷിവിയുടെ മരണവാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം നടത്തിയത് ബന്ദികളേ വധിച്ചുകൊണ്ട് എന്ന റിപോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. വടക്കന്‍ ലബനോന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായും റിപോര്‍ട്ടുകള്‍ ഉണ്ട്.
യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഗാസ തകര്‍ത്തുവെന്നും അടുത്ത ഘട്ടമായി  ലബനോനില്‍ ഹിസ്ബുള്ളെ തുടച്ച് മാറ്റാന്‍  നീക്കം തുടങ്ങിയെന്നുമാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുടെ അവശിഷ്ടം മാത്രമേ ഇനി തീര്‍ക്കാനുള്ളുവെന്നും  അവരുടെ 14 തലവന്മാരേയും വധിച്ചുവെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അടുത്തതായി ഇറാന്റെ പതനവും ലോകം കാണേണ്ടിവരും.
ഇപ്പോഴത്തെ സാഹചര്യത്തില്‍  യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് നീളും എന്നും ഏറെക്കാലം നിലനില്ക്കുമെന്നും ഉറപ്പായി. ഒക്ടോബര്‍ ഏഴിനു  ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ നടത്തിയ ആക്രമത്തില്‍ പിടിച്ചെടുത്ത നൂറു ബന്ദികള്‍  ഇനിയും ഹമാസിന്റെ കൈവശം ഉണ്ട്.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ; പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്!!  (3 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെപ്പോലും പ്രതീക്ഷിച്ചിരുന്നു; പ്രത്യേകിച്ച് മോഹന്‍ലാലിന് എതിരെ; എല്ലാത്തിലും‍ രാഷ്ട്രീയമുണ്ട്; വൈറലായി കൊല്ലം തുളസിയുടെ വാക്കുകൾ!!  (3 hours ago)

അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം  (4 hours ago)

സഹസംവിധായികയെ പീ ഡിപ്പിച്ചു; സംവിധായകനും സഹായിക്കുമെതിരെ കേസ്  (4 hours ago)

മലബാറിലെ സീറ്റുകൾ കുത്തിയൊലിച്ചു പോകുമോ  (6 hours ago)

വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നത്; മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സു  (6 hours ago)

കോപം ഇരട്ടിയായി...  (7 hours ago)

SABARIMALA ശബരിമല സമരകേന്ദ്രമാവും  (7 hours ago)

പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  (8 hours ago)

ISRAEL 2000-കളുടെ തുടക്കത്തിലെ ഹമാസിന്റെ തന്ത്രം..!  (9 hours ago)

ഒറ്റ കത്തിൽ ടാറ്റായുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....  (10 hours ago)

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...  (10 hours ago)

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് : ഭാഗത്താനം കാടമുറി സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് 18 ലക്ഷം രൂപ : കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ  (10 hours ago)

ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്; എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓ  (10 hours ago)

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends