പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ...വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന...ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്...
ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തുപകരാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വരുന്നു. രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്‍പ്പെടെയുള്ള പ്രധാന കരാറുകള്‍ക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയിരിക്കുകയാണ് . 80,000 കോടി രൂപയുടേതാകും കരാര്‍ എന്നുള്ള റിപോർട്ടുകൾ എല്ലാം തന്നെ കഴിഞ്ഞ ദിവസം വന്നിരുന്നു . ഇത് നമ്മുടെ ശത്രുക്കൾക്കുള്ള താക്കീത് കൂടിയാണ് . ചൈനയും പാകിസ്ഥാനും ഇടക്കിടെ പ്രകോപനപരമായിട്ടുള്ള നീക്കങ്ങൾ ഇന്ത്യക്ക് നേരെ നടത്താറുണ്ട് .
അതിനെല്ലാം തന്നെ കൃത്യമായി ഇന്ത്യ മറുപടിയും നൽകും . മാത്രവുമല്ല ഒരു ഭീകര ശക്തികളെയും നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനായിട്ട് ഇന്ത്യ സമ്മതിക്കില്ല . അതിനെല്ലാം വേണ്ടിയാണ് ഈ കരുതൽ എടുക്കുന്നത്. എന്നിട്ടും പാകിസ്ഥാൻ അടങ്ങുന്നില്ല . ഇപ്പോഴിതാ പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണാണ് വെടിവച്ചു വീഴ്‌ത്തിയത്.
500 ഗ്രാം ഹെറോയിൻ, ഒരു പിസ്റ്റൾ, മാഗസിൻ എന്നിവയാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു ദിവസത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇത്തരത്തിൽ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം തടയുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha