വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം സന്ദേശമയച്ചു.
താനും ഇസ്രയേലിലെ പലരും ടാറ്റയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്ന് നെതന്യാഹു സന്ദേശത്തില്‍ പറയുന്നു. രത്തന്‍ ടാറ്റയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഒമ്പതിനായിരുന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് രത്തന്‍ ടാറ്റ (86) മരിക്കുന്നത്. തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha