വാക്കുതര്‍ക്കത്തിനൊടുവില്‍.... നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാര്‍ വാങ്ങാനായി വീട്ടുകാര്‍ക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം.... അറസ്റ്റിലായത് ഒമ്പത് പേര്‍
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാര്‍ വാങ്ങാനായി വീട്ടുകാര്‍ക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിന്‍ദോഷിക്ക് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നില്‍ വച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈന്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.
മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഓട്ടോയെ ഓവര്‍ടേക്ക് ചെയ്തത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരുമാണ് യുവാവിനെ മര്‍ദ്ദിച്ചുകൊന്നത്. മകനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തില്‍ പൊലീസ് 9 പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു .
https://www.facebook.com/Malayalivartha