സങ്കടക്കാഴ്ചയായി.... ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
സങ്കടക്കാഴ്ചയായി.... ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍(24) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരു ഡൊംലൂര്‍ മേല്‍പാലത്തിനു സമീപത്തായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബ്ദുല്‍ നസീര്‍ - ബല്‍ക്കീസ് ദമ്പതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്‌ന നസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോയി.ജിഫ്രിന്‍ ഐടി ജീവനക്കാരനായിരുന്നു.
"
https://www.facebook.com/Malayalivartha