ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു... ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു
ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് സുരീന്ദര്‍ ചൗധരി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ചടങ്ങില്‍ പ്രമുഖ ഇന്‍ഡ്യ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു.
ഉമര്‍ അബ്ദുല്ല സര്‍ക്കാരിന് ബാഹ്യ പിന്തുണ നല്‍കാനായി കോണ്‍ഗ്രസ് തീരുമാനിച്ചു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
വിവിധ ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും മറ്റു ദേശീയ നേതാക്കളും പങ്കെടുത്തു. ജമ്മു-കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റാണ് ഉമര്‍ അബ്ദുല്ല. ആറ് വര്‍ഷത്തോളമായി ജമ്മു-കശ്മീരില്‍ തുടരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha