രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴയ്ക്ക് ശമനം... ജനജീവിതം സാധാരണനിലയിലേക്കെത്തുന്നു.
രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴയ്ക്ക് ശമനം....രണ്ടു ദിവസത്തെ കനത്തപെയ്ത്തിനുശേഷം ചെന്നൈയില്‍ മഴ ശമിക്കുന്നു. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ മേഖലകളില്‍ വെള്ളക്കെട്ടൊഴിഞ്ഞ് ജനജീവിതം സാധാരണനിലയിലേക്കെത്തുന്നു.
വടക്കന്‍ ചെന്നൈയിലെ ആവഡി, റെഡ് ഹില്‍സ്, തിരുവള്ളൂര്‍ ജില്ലയിലെ സോളവരം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ആളുകള്‍ വീടുകളില്‍ തുടരുകയാണ്. വ്യാഴാഴ്ചയും 'അമ്മ കാന്റീനു'കളില്‍ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സര്‍ക്കാര്‍ . 18 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ബംഗളുരുവില്‍ ബുധനാഴ്ചയും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. അടുത്ത 24 മണിക്കൂറില്‍ ആന്ധ്രയിലും തമിഴ്‌നാട്ടിലും വെള്ളപ്പൊക്ക ജാഗ്രതാനിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha