Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....

18 OCTOBER 2024 04:17 PM IST
മലയാളി വാര്‍ത്ത

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നടന്ന പരിപാടിയ്ക്കിടെയാണ് ദാരുണ സംഭവം. ദുർഗാ വിഗ്രഹ നിമജ്ജന യാത്ര കുട്ടിയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു. അത്യുച്ചത്തിലുള്ള പാട്ട് കേട്ടാണ് സമാര്‍ ബില്ലൂർ നൃത്തം ചെയ്യാനായി പുറത്തേക്കിറങ്ങിയത്. ചുറ്റും എന്തു സംഭവിക്കുന്നുവെന്നു പോലും മനസിലാക്കാന്‍ പറ്റാത്ത വിധം അത്യുച്ചത്തിലാണ് ഡിജെ പാട്ട് പ്ലേ ചെയ്തിരുന്നത്. പാട്ടും പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന നാട്ടുകാരേയും കണ്ട് ആവേശത്തോടെയാണ് സമാര്‍ പുറത്തിറങ്ങിയത്. എന്നാല്‍ അധികം വൈകാതെ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

സമാറിന് സംഭവിച്ചത് മനസിലാകാതെ ചുറ്റുമുള്ളവര്‍ നൃത്തവും ആവേശവും തുടര്‍ന്നു. സമാറിന്റെ അമ്മ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും ആരും കേട്ടില്ല. 13കാരനു ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അസഹ്യമായ ബഹളത്തിനിടെ ഹൃദയം തകര്‍ന്നാണ് സമാര്‍ മരിച്ചതെന്നും ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഡിജെയുടെ ശബ്ദം അതിഭീകരമായ തോതിലായിരുന്നുവെന്നാണ് സമാറിന്റെ പിതാവ് കൈലാഷ് ബില്ലോര്‍ പറഞ്ഞത്.

പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡിജെയുടെ ശബ്ദം കുറയ്ക്കാനോ ഓഫ് ചെയ്യാനോ ടീം സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. മകന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടു പോലും ഡിജെ ഓഫ് ചെയ്തില്ലെന്നും കുടുംബം പറയുന്നു. ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ പകല്‍നേരത്ത് 55 ഡെസിബലിനു മുകളില്‍ പോവാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ആ മേഖലയില്‍ 90 ഡെസിബലിനും മുകളിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി നേരത്ത് സ്പീക്കര്‍ ശബ്ദങ്ങള്‍ 45 ഡെസിബലിനു മുകളിലും ഉയരാന്‍ പാടില്ല. ഈ നിയമങ്ങളുടെയെല്ലാം പച്ചയായ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 

 

ഉത്സവവുമായി ബന്ധപ്പെട്ട സംഘാടകര്‍ക്ക് ശബ്ദവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് ഭോപ്പാല്‍ കമ്മീഷണര്‍ ഹരിനാരായണ്‍ ചരി മിശ്ര പറഞ്ഞു. ഉത്സവദിവസം മേഖലയില്‍ താമസിക്കുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം വലിയ തോതില്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. മനുഷ്യന്റെ കേള്‍വി പരിധിക്കും അപ്പുറത്തുള്ള ശബ്ദം ചെവിവേദന, കേള്‍വി നഷ്ടപ്പെടല്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു. ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് മരണത്തിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

 

 

ശബ്ദമലിനീകരണം തടയുന്നതിനായി എല്ലാ നാടുകളിലും അതാത് സർക്കാർ നിർദ്ദിഷ്ട മാനദണ്ഡങ്ങളുണ്ട്. ശബ്ദത്തിന്റെ യൂണിറ്റ് ഡെസിബൽ (dB) ആണ്. ഒരു സ്വകാര്യം പറയാൻ ഏകദേശം 30 ഡെസിബൽ ശബ്ദം ആണ് നമ്മളുപയോഗിക്കുക, സാധാരണ സംഭാഷണം ഏകദേശം 60 ഡെസിബൽ ആണ്, ഒരു മോട്ടോർ സൈക്കിൾ എഞ്ചിൻ 95 ഡെസിബൽ ആണ് ഉണ്ടാക്കുക. 70 ഡെസിബൽ നു മുകളിലുള്ള ശബ്‌ദം ദീർഘനേരം കേൾക്കുന്നത് കേൾവിയെ തകരാറിലാക്കാൻ തുടങ്ങും. 120 ഡെസിബലിൽ കൂടുതലുള്ള ഉച്ചത്തിലുള്ള ശബ്ദം ചെവിക്ക് ഉടനടി ദോഷം ചെയ്യും. പടക്കം പൊട്ടുമ്പോഴും മറ്റും നമ്മൾ ഇത്തരത്തിൽ അതിതീവ്ര ശബ്ദം ശ്രവിക്കേണ്ടി വരാറുണ്ട്.

 

 

വ്യാവസായിക, വാണിജ്യ, റെസിഡൻഷ്യൽ ഏരിയകൾ, സൈലൻസ് സോണുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഉയർന്ന ശബ്ദങ്ങൾക്കുള്ള മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. റസിഡൻഷ്യൽ ഏരിയകൾക്ക് 'പകൽ സമയത്ത്' 55 ഡെസിബൽ, രാത്രി സമയത്ത് 45ഡെസിബൽ, ശബ്ദങ്ങളെ പാടുള്ളൂ. ‘പകൽ സമയം’, ‘രാത്രി സമയം’ എന്നിവ കണക്കാക്കുന്നത് യഥാക്രമം രാവിലെ 6മുതൽ രാത്രി10 വരെയും രാത്രി 10 മുതൽ രാവിലെ 6വരെയുമാണ്.

 

 

ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (OSHA)യുടെ കണക്കനുസരിച്ചു 90 ഡെസിബെല്‍ ശബ്ദം തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ കേട്ടാല്‍ കേള്‍വിക്കുറവ് വരാം. ഈ ശബ്ദത്തിന്റെ തോത് ഓരോ 5 ഡെസിബൽ കൂടുന്തോറും ഇരട്ടി ദോഷമുണ്ടാക്കുന്നു. അതിനാൽ ഈ നിയന്ത്രീകൃത പരിധിക്കപ്പുറം നിർദ്ദിഷ്ട സമയത്തിലേറെ നേരം സമ്പർക്കം ഉണ്ടായാൽ കേൾവിതകരാരുകൾ സംഭവിക്കുന്നതാണ്.

 

 

ജോലി സ്ഥലങ്ങളിൽ സ്ഥിരമായി ഉയർന്ന ശബ്ദം ശ്രവിക്കേണ്ടി വരുന്നവരുണ്ട്, ഉദാഹരണത്തിന് ഫാക്ടറി ജോലിക്കാർ, ട്രാഫിക് പൊലീസ്, ക്വാറി ജീവനക്കാർ തുടങ്ങിയവർ. തങ്ങളുടെ ശബ്ദ സുരക്ഷക്കായി ഇവർക്കും ഒക്യൂപേഷനൽ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാവുന്നതാണ്. ജോലിക്കിടയിൽ നിശബ്ദതയുള്ളിടത്ത് വിശ്രമം കണ്ടെത്തുക, ശബ്ദത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ഇയർ പ്രൊട്ടക്‌ഷൻ ഉപകരണങ്ങൾ ശീലമാക്കുക എന്നിവ ഒരു പരിധിവരെ സഹായകരമാണ്. എല്ലാ വ്യാവസായിക മേഖലകളിലും ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കേൾവി പരിശോധന നടത്തുകയും, എല്ലാവർക്കും കേൾവി സംരക്ഷണ ഉപകരണങ്ങൾ( ഇയർ മഫ്, ഇയർ പ്ലഗ്) വിതരണം ചെയ്യേണ്ടതും നിർബന്ധമാണ്.

 

 

ഫോണുകളുടെ അമിതോപയോഗം, ദീർഘനേരം ഇയർഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുക, അനാവശ്യമായി ഹോണുകൾ മുഴക്കുക, അധികനേരം ഉച്ചഭാഷിണിയുടെ അടുത്ത് നിൽക്കുക എന്നിവയെല്ലാം കേൾവിയെ ദോഷകരമായി ബാധിക്കുന്നതാണ്. കഴിയാവുന്നത്ര തീവ്രശബ്ദങ്ങളിൽ നിന്ന് അകന്നു നിന്നാൽ കേൾവിയെ നമുക്ക് സംരക്ഷിക്കാം. കേൾവിക്കുറവ്, തലകറക്കം, കേട്ട് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, ചെവിവേദന, ചെവിയിൽ നിന്നുള്ള നീരോലിപ്പ് തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻതന്നെ കേൾവിപരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (5 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (12 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (16 minutes ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (20 minutes ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (21 minutes ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (38 minutes ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (48 minutes ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (1 hour ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (1 hour ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (1 hour ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (2 hours ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (2 hours ago)

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം.... വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  (2 hours ago)

കോഴിക്കോട് യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍....  (3 hours ago)

Malayali Vartha Recommends