യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കാമെന്നും മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ പല തവണ സൂചിപ്പിച്ചതാണ്. അതിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മനുഷ്യത്വത്തിനാണ് പ്രാധാന്യം നൽകേണ്ടത് - മോദി പറഞ്ഞു.ഉച്ചകോടിക്കായി രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്നലെയാണ് മോദി കസാനിൽ എത്തിയത്.
ഉച്ചകോടി നാളെയാണ് സമാപിക്കുന്നതെങ്കിലും മോദി ഇന്ന് മടങ്ങും.മൂന്ന് മാസത്തിനിടെ രണ്ട് തവണ താൻ റഷ്യ സന്ദർശിച്ചത് തങ്ങളുടെ ആഴത്തിലുള്ള സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നത്. ജൂലൈയിൽ മോസ്‌കോയിലെ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു.ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് റഷ്യ പങ്കിടുന്നതെന്ന് പുട്ടിൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചകളിൽ ബന്ധം കൂടുതൽ ദൃഢമായി. മോദിയെ പല തവണ ഉറ്റ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചായിരുന്നു പുട്ടിന്റെ സംഭാഷണം.
താൻ പറയുന്നത് പരിഭാഷ ഇല്ലാതെ മോദിക്ക് മനസിലാകുമെന്നും അത്രമാത്രം ഗാഢമാണ് തങ്ങളുടെ ബന്ധമെന്നും പുട്ടിൻ പറഞ്ഞത് നർമ്മത്തിന്റെ നിമിഷങ്ങൾ സൃഷ്‌ടിച്ചു.ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരികളായ പ്രധാന മന്ത്രി നരേന്ദ്രമോദിയും ചൈനീസ് നേതാവ് ഷിജിന്‍പിങ്ങും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് പുട്ടിന്റെ മികച്ച നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ മറ്റൊരു പ്രധാന കാര്യം തുര്‍ക്കി നാറ്റോ സഖ്യത്തിലെ അംഗമാണ് എന്നുള്ളതാണ്.
https://www.facebook.com/Malayalivartha