ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...
ഴിഞ്ഞ ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്. രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്. ഒരു വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടാൽ വരുന്ന നഷ്ടം ഏകദേശം മൂന്ന് കോടിയോളമാണെന്നാണ് കണക്ക്.ഇന്ധനം പാഴാകുന്നതിന്റെ ചെലവ്, യാത്രിക്കാർക്ക് നഷ്ടപരിഹാരം നൽകൽ, വിമാനസർവീസ് താമസിക്കുമ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും നൽകേണ്ടി വരുന്ന ഹോട്ടൽ ചെലവ്,
പെട്ടെന്ന് ബോംബ് ഭീഷണിയുണ്ടാകുമ്പോൾ അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വരുന്നതിന്റെ തുക എന്നിവയെല്ലാം ചേർത്താണ് ഒരു വിമാനസർവീസിന് 3 കോടി രൂപ നഷ്ടമുണ്ടാകുന്നത്.കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ 170 സർവീസുകൾക്ക് എതിരെയാണ് നുണബോംബ് ഭീഷണിയുണ്ടായത്. ഇവയിൽ ഭൂരിഭാഗം ഭീഷണികളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു. ചൊവ്വാഴ്ച മാത്രം 50ലധികം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്.
അടുത്ത മാസം ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനാണ് ഭീഷണി പുറപ്പെടുവിച്ചത്. സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയമായതിനാൽ നിശ്ചിത തീയതികളിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപത്വന്ത് സിങ് പന്നൂൻ പറഞ്ഞു. കാനഡ- യുഎസ് പൗരത്വമുള്ള പന്നൂൻ ഇതാദ്യമായല്ല ഭീഷണിയുമായി രംഗത്തെത്തുന്നത്.'സിഖ്സ് ഫോർ ജസ്റ്റിസ്' എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു.
https://www.facebook.com/Malayalivartha