'ദാന' കരതൊട്ടു... മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന .... പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തി
'ദാന' കരതൊട്ടു... മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന .... പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
തീവ്ര ചുഴലിക്കാറ്റായി 'ദാന' പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരതൊട്ടു. പൂര്‍ണമായും രാവിലെയോടെയാകും 'ദാന' കരതൊടുക. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയേറെയാണ്്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡീഷ മുഖ്യമന്ത്രിയോടടക്കം ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഒഡീഷയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്് കാലാവസ്ഥാ വകുപ്പ് .
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചിടുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കി. വിനോദ സഞ്ചാരികളോടും തീര്‍ഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു.
അതേസമയം തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കന്‍ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകളുള്ളത്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുന്നു. പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്.
കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാനായി തയ്യാറാണെന്ന് വ്യക്തമാക്കി ഒഡിഷ മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha