ആധാര്‍ കാര്‍ഡ് ജനന തീയതി തെളിയിക്കാന്‍ അനുയോജ്യമായ രേഖയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
ആധാര്‍ കാര്‍ഡ് ജനന തീയതി തെളിയിക്കാന്‍ അനുയോജ്യമായ രേഖയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഹരിയാനയിലെ വാഹനാപകടമരണ നഷ്ടപരിഹാരക്കേസില്‍ ആധാര്‍ കാര്‍ഡിന് പകരം സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റിലെ ജനനതീയതിയെ ആശ്രയിച്ച ട്രൈബ്യൂണല്‍ നടപടി ശരിവച്ചു കൊണ്ടാണ് നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജയ് കരോല്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും, ജനന തീയതി തെളിയിക്കുന്ന രേഖയല്ലെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഒഫ് ഇന്ത്യ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
e
https://www.facebook.com/Malayalivartha