ഗംഗ എക്സ്പ്രസ് വേയുടെ നിര്‍മാണം മഹാ കുംഭമേളക്ക് മുമ്പ് പൂര്‍ത്തിയാകും...ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് വെറും 7 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാനാകുമെന്ന് പ്രതീക്ഷ
ഗംഗ എക്സ്പ്രസ് വേയുടെ നിര്‍മാണം മഹാ കുംഭമേളക്ക് മുമ്പ് പൂര്‍ത്തിയാകും...ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് വെറും 7 മണിക്കൂറിനുള്ളില്‍ എത്താം. അടുത്ത വര്‍ഷം പ്രയാഗ്രാജില് നടക്കുന്ന മഹാ കുംഭമേളക്ക് മുമ്പ് ഗംഗ എക്സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകും.
മീററ്റ് ഉള്‍പ്പെടെ 12 ജില്ലകളെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും 594 കിലോമീറ്റര്‍ നീളമുള്ള ഗംഗ എക്സ്പ്രസ് വേ വളരെയേറെ സഹായകമാകും.
വ്യവസായ വികസന മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത നന്ദി ഗംഗ എക്സ്പ്രസ് വേയുടെ നിര്‍മ്മാണം വേഗത്തിലാക്കാനായി ഉത്തര്‍പ്രദേശ് എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി (യുപിഇഐഡിഎ) ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോരഖ്പൂര്‍ ലിങ്ക് എക്സ്പ്രസ് വേയുടെ ബാക്കിയുള്ള 1.5 ശതമാനം പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ഡിസംബറിന് മുമ്പ് ഉദ്ഘാടനം ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശം നല്കി .
https://www.facebook.com/Malayalivartha