ബിലികേരി ഇരുമ്പ് അയിര് കടത്ത് കേസില്‍ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അറസ്റ്റിൽ...
ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാത്ത അർജുനെ രണ്ടു മാസങ്ങൾക്കൊടുവിൽ കണ്ടെത്തും വരെ തിരച്ചിലിന്‍റെ നെടും തൂണായി നിന്നിരുന്ന കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അറസ്റ്റിൽ. ബിലികേരി ഇരുമ്പ് അയിര് കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ബംഗളുരുവിലെ കോടതി കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത സതീഷ് കൃഷ്ണ സെയിലിനെ പരപ്പന ആഗ്രഹര ജയിലിലേക്ക് മാറ്റി. കേസില്‍ കോടതി നാളെ വിധി പറയും. 2010 ൽ ബെല്ലാരിയിലെ ബിലികേരി ഖനിയിൽ നിന്ന് 7.74 മില്യൻ ടൺ ഇരുമ്പ് അയിര് കാർവാർ തുറമുഖം വഴി അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.
കേസില്‍ ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കർണാടക ലോകയുക്തയായിരുന്ന ജസ്റ്റിസ് എൻ സന്തോഷ് ഹെഡ്ഗെയുടെ ഇടപെടലിലൂടെയാണ് കള്ളക്കടത്ത് പുറത്തു വന്നത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോർപ്പറേഷൻ അടക്കം 4കമ്പനികൾ ആണ് കള്ളക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയത്.
നീണ്ട വിചാരണയ്‌ക്കൊടുവിൽ ആണ് സതീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൂടാതെ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന മഹേഷ് ബിലേയും കുറ്റക്കാരനാണെന്നും വിധിയിൽ പറയുന്നു. വിധി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്യുകയും ബൗറിംഗ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും പരപ്പയിലെ അഗ്രഹാര ജയിലിലേക്ക് മാറ്റുകയും ചെയ്തു. ശിക്ഷ ഇന്ന് ഉച്ചയോടെ കോടതി പ്രഖ്യാപിക്കും. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീഷ് സെയിൽ പറഞ്ഞു.
“ഞാൻ കോടതിയുടെ തീരുമാനത്തിന് ബാധ്യസ്ഥനാണ്. ഈ സംഭവം നടന്നിട്ട് 15 വർഷമായി, എപ്പോഴെങ്കിലും ഒരു തീരുമാനം വരണമായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നു, കോടതി വിധി മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11,312 മെട്രിക് ടൺ അയിര് ഒരു അനുമതിയും വാങ്ങാതെ കടത്തുകയായിരുന്നു. ഈ കേസിലെ ഹരജി പരിഗണിച്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് കുറ്റവാളികളായ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന മഹേഷ് ബിലേയ്, മല്ലികാർജുന ഷിപ്പിംഗ്, എംഎൽഎ സതീഷ് സെയിൽ എന്നിവരെ ക്രിമിനലുകളായി പ്രഖ്യാപിച്ചത്. കേസിൽ എം.എൽ.എ സതീഷ് സെയിൽ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും.
ബെൽക്കേരി അയിര് തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 6 കേസുകൾ സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. വാദം കേട്ട ജഡ്ജി സന്തോഷ് ഗജാനന ഭട്ടാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. എം.എൽ.എ സതീഷ് സെയിൽ, ഫോറസ്റ്റ് ഓഫീസർ മഹേൽ ബിലിയ തുടങ്ങി നിരവധി പേർക്കെതിരെ കേസുണ്ട്. ഫോറസ്റ്റ് കൺസർവേറ്റർ മഹേഷ് ബിലേയ്, എംഎൽഎ സതീഷ് എന്നിവരുൾപ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
https://www.facebook.com/Malayalivartha