കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിന്‍ അപകടം, എഞ്ചിനും കോച്ചുകളും വേര്‍പെട്ട് ഓടിയത് 500 മീറ്റര്‍..! ആളപായമില്ല
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ കോച്ചുകളില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വെല്ലൂരിലെ കാട്പാഡിക്ക് സമീപമുള്ള തിരുവളം റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. 22 കോച്ചുകളുള്ള ട്രെയിനിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാട്പാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ 500 മീറ്ററോളം ദൂരം എഞ്ചിനും കോച്ചുകളും തമ്മില്‍ വേര്‍പ്പെട്ട രീതിയിലാണ് ഓടിയത്.
സംഭവസമയത്ത് നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.പക്ഷെ ആളപായമൊന്നും ഉണ്ടായില്ല . മലയോര മേഖലയിലോ ചരിവുകളിലോ വെച്ചായിരുന്നു കോച്ചുകള്‍ വേര്‍പ്പെട്ടിരുന്നതെങ്കില്‍ വന്‍ദുരന്തത്തിന് കാരണാമാകുന്ന അപകടമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞ് പോയത്.
അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡബിള്‍ ഡെക്കര്‍, ബൃന്ദാവന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ നാല് ട്രെയിന്‍ സര്‍വീസുകളെങ്കിലും ഈ റൂട്ടില്‍ തടസപ്പെട്ടു.
കപ്ലിംഗ് തകര്‍ന്നതിനാല്‍ കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബദല്‍ എഞ്ചിന്‍ ഘടിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. 10.45 ഓടെ അപകടത്തില്‍പ്പെട്ട ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവരൈപ്പട്ട ട്രെയിന്‍ അപകടം നടന്ന് രണ്ടാഴ്ച പോലും തികയുന്നതിന് മുന്‍പെയാണ് മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha