ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡിഷ തീരത്തേക്ക് കടന്ന ദാന ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ദുര്‍ബലപ്പെട്ടു...
ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഒഡിഷ തീരത്തേക്ക് കടന്ന ദാന ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ദുര്‍ബലപ്പെട്ടു. ഭിട്ടര്‍കനിക ദേശീയോദ്യാനത്തിനും ദാമ്രയ്ക്കുമിടയിലാണ് ദാന കരയിലേക്ക് കടന്നത്.
മണിക്കൂറില്‍ 100 -110 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിന്റെ ശക്തിയില്‍ ഒഡിഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകുകയും വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. ഒഡിഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ പെയ്തു.
കൊല്‍ക്കത്തയില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. റദ്ദാക്കിയ മുന്നൂറോളം ട്രെയിനുകള്‍ ഒഴികെ മറ്റ് സര്‍വീസുകളെല്ലം സാധാരണ നിലയില്‍ തുടരുന്നതായി റെയില്‍വേ .
വ്യാഴാഴ്ച വൈകുന്നേരം അടച്ച ഭുവനേശ്വര്‍ വിമാനത്താവളത്തിലും കൊല്‍ക്കത്ത വിമാനത്താവളത്തിലും ഇന്നലെ രാവിലെ എട്ടുമുതല്‍ സര്‍വീസ് പുനഃരാരംഭിച്ചു.
വെള്ളി പകല്‍ 11.30 വരെ നൂറ് മില്ലി മീറ്ററിലേറെ മഴയാണ് കൊല്‍ക്കത്തയില്‍ പെയ്തത്. അഞ്ച് മണിക്കൂറെടുത്താണ് ചുഴലിക്കാറ്റ് പൂര്‍ണമായി കരയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഒഡിഷയുടെ വടക്ക് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങിയ കാറ്റ് മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയിലേക്ക് ദുര്‍ബലപ്പെടുകയായിരുന്നു.
അതേസമയം പശ്ചിമ ബംഗാളില്‍ കാറ്റിനെ അവഗണിച്ച് കേബിള്‍ ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ മരിച്ചു. ഒഡിഷയില്‍ ആറുലക്ഷത്തോളം പേരെയും ബംഗാളില്‍ മൂന്ന് ലക്ഷത്തോളം പേരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha