ഡല്‍ഹിയില്‍ വായുമലിനീകരണ തോത് കൂടുന്നു.....
ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ വായുമലിനീകരണ തോത് അല്‍പം മെച്ചപ്പെട്ട് 272ലെത്തി നില്‍ക്കുകയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായി. അതേ സമയം, ഡല്‍ഹി സര്‍ക്കാരിനെതിരെ യമുനയില്‍ മുങ്ങി പ്രതിഷേധിച്ച ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
"
https://www.facebook.com/Malayalivartha