ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു...
ജമ്മു -കശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അഖ്നൂരിലെ ബടലില്‍ തിങ്കളാഴ്ച രാവിലെ സൈനിക ആംബുലന്‍സിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു. പ്രത്യേക സേനയും എന്‍എസ്ജി കമാന്‍ഡോകളും നടത്തിയ ഓപ്പറേഷനില്‍ തിങ്കളാഴ്ച ഒരു ഭീകരന്‍ കൊല്ലപ്പെട്ടെന്നും മൃതദേഹവും ആയുധവും കണ്ടെടുത്തെന്നും സൈന്യം അറിയിച്ചു.
സൈനിക ആംബുലന്‍സ് ആക്രമിച്ച സംഘത്തില്‍ മൂന്ന് ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അതില്‍ ഒരാള്‍ ഒളിവില്‍ കഴിയുകയാണ്. ഓപ്പറേഷനില്‍ വെടിയേറ്റ് നാല് വയസ്സ് പ്രായമുള്ള ആര്‍മി നായ ഫാന്റം ചത്തു. ജമ്മു മേഖലയില്‍ ദീപാവലി മുന്‍നിര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണമുണ്ടായത്. ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭീകരാക്രമണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha