ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ബംഗാൾ ഉൾക്കടലിൽ ഭൂചലനം. ഇന്ന് രാവിലെ ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറയുന്നത് അനുസരിച്ച്, ഭൂകമ്പം രാവിലെ 9:22 നാണ് ഉണ്ടായിരിക്കുന്നത്.ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 12.27 വടക്കും രേഖാംശം 87.87 കിഴക്കും 16.1 കിലോമീറ്റർ താഴ്ചയിലാണെന്ന് എൻസിഎസ് അറിയിച്ചു.
അതേസമയം ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സവർ കുണ്ഡ്‌ലയിലും സമീപ ഗ്രാമങ്ങളിലും ഭൂചലനം. ഇന്നലെ വൈകിട്ട് 5.20നാണ് ഭൂചലനം ഉണ്ടായത് . സവർ കുണ്ഡ്‌ല, മിതിയാല, ധാജ്‌ഡി, സക്രപാര തുടങ്ങിയ ഗ്രാമങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനം ഉണ്ടായ ഉടൻ തന്നെ ധാരി ഗിർ ഗ്രാമങ്ങളിലെ ജനങ്ങൾ വീടൊഴിഞ്ഞു. റിക്‌ടർ സ്‌കെയിലിൽ 3.7 ആണ് ഭൂചലനത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയത്. അക്ഷാംശം 21.247 ലും രേഖാംശം 71.105 ലുമാണ് ഭൂചലനം ഉണ്ടായതെന്നും ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha