മകൻ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങൾ, കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി... വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്...
ചില വാർത്തകൾ നമ്മൾ കാണുമ്പോഴും കേൾക്കുമ്പോഴും ഈ ലോകം എത്ര ക്രൂരമാണെന്ന് നമ്മുക്ക് തോന്നി പോവും . ഒരു മനുഷ്യൻ കാണാനും കേൾക്കാനും സംസാരിക്കാനുള്ള ശേഷിയൊക്കെ ലഭിച്ചിട്ടും സമൂഹത്തിൽ ക്രൂരത മാത്രം ചെയ്‌തു ജീവിക്കുന്നവരും ഉണ്ട് . എന്നാൽ ഇന്നത്തെ ലോകത്ത് ഈ കഴിവുകൾ ഒന്നുമില്ലാതെ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് . അത്തരം കാഴ്ചകൾ കാണുമ്പൊൾ എന്തൊരു ക്രൂരതയാണ് എന്ന് നമ്മുക്ക് തോന്നി പോവും . ഇപ്പോഴിതാ അത്തരത്തിലൊരു ജീവിത കഥയാണ് ഇതും . മകൻ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങൾ കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി.
ഹൈദരാബാദിന് സമീപം നാഗോളിലെ ബ്ലൈൻഡ്‌സ് കോളനിയിലായിരുന്ന സംഭവം. മുപ്പതുകാരനായ മകനോടൊപ്പമാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ വ്യക്തമല്ല.മകൻ മാത്രമാണ് ദമ്പതികൾക്ക് സഹായത്തിനുണ്ടായിരുന്നത്. മാതാപിതാക്കൾക്ക് സമയാസമയം ഭക്ഷണവും വെള്ളവും നൽകുന്നതും അവരെ മറ്റുകാര്യങ്ങൾക്ക് സഹായിക്കുന്നതും മകനായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നു എന്നാണ് അയൽ വാസികൾ പറയുന്നത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് ദമ്പതികൾ മകനെ വിളിക്കുന്നത് കേട്ടിരുന്നു എന്നും അയൽവാസികൾ പറയുന്നു.
വിവരമൊന്നും ലഭിക്കാത്തതിനാൽ സഹായത്തിന് വേണ്ടി അയൽക്കാരെ വിളിക്കുകയും ചെയ്തു.എന്നാൽ, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയൽക്കാരും ഇവരുടെ വിളി കേട്ടില്ല. മകനെ നിരന്തരം വിളിച്ചിരുന്നു എങ്കിലും പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെന്ന് ദമ്പതികൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പൊലീസ് പറഞ്ഞപ്പോൾ മാത്രമാണ് മകൻ മരിച്ചവിവരം ഇരുവരും അറിയുന്നത്.കഴിഞ്ഞദിവസം വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അവർ നടത്തിയ പരിശോധനതിൽ കട്ടിലിൽ കിടക്കുന്ന നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിനിടയിൽ മരിച്ചതാവാം എന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
https://www.facebook.com/Malayalivartha