അമാനുഷിക ശക്തി തെളിയിക്കാൻ നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥി തലയ്ക്കും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ; കാലും കയ്യും ഒടിഞ്ഞു...
അമാനുഷിക ശക്തി തനിയ്ക്കുണ്ടെന്നും, അത് തെളിയിക്കാനായി കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് താഴെ വീണ് പ്രഭുവിന്‍റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്‍റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബിടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) മൂന്നാം വർഷ വിദ്യാർഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്.
ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. പ്രഭു കെട്ടിടത്തിൽ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തനിക്ക് 'സൂപ്പർ പവർ' ഉണ്ടെന്നും തൻ്റെ ശക്തികൊണ്ട് അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും പ്രഭു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു . കൂടാതെ, സാഹസിക വീഡിയോകളും സൂപ്പർഹീറോ വീഡിയോകളും വിദ്യാർത്ഥി പലപ്പോഴും മൊബൈൽ ഫോണിൽ കണ്ടിരുന്നതായി പറയപ്പെടുന്നു. തന്നെ മന്ത്രവാദത്തിന്റെ സ്വാദനത്തിൽ ആക്കിയെന്നും, തനിക്ക് സുഖമില്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ സുഹൃത്തുക്കളോട് പറയുന്നത്.
എന്നിരുന്നാലും, എന്റെ ശക്തി കുറഞ്ഞില്ല. എനിക്ക് സൂപ്പർ ഹീറോകളുടെ ശക്തിയുണ്ടെന്ന് പ്രഭു അടിക്കടി പറയാറുണ്ടായിരുന്നു, കഴിഞ്ഞ ദിവസം വൈകിട്ടോടെ ഹോസ്റ്റലിന്റെ നാലാം നിലയിലേക്ക് വിദ്യാർത്ഥി എത്തി. തന്റെ സൂപ്പർ പവർ കാണിക്കുമെന്ന് പറഞ്ഞ് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റു. ജീവനുവേണ്ടി മല്ലിടുകയായിരുന്ന വിദ്യാർത്ഥിയെ അവിടെയുള്ള വിദ്യാർഥികൾ ഉടൻ തന്നെ ആംബുലൻസിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രഭു.
സൂപ്പർ പവാറിനെ കുറിച്ച് സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിയെ ആരോ ബ്ലാക്ക് മെയിൽ ചെയ്തെന്നും സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യവും നിലനിൽക്കവെയാണ് 6.30ന് വിദ്യാർത്ഥി ഹോസ്റ്റലിൻ്റെ നാലാം നിലയിലായിൽ എത്തിയത്. ഹോസ്റ്റൽ വരാന്തയിൽ കുറച്ച് വിദ്യാർത്ഥികൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെയാണ്
നാലാം നിലയിൽ നിന്ന് വിദ്യാർത്ഥി താഴേയ്ക്ക് ചാടിയത്. സംഭവത്തിൽ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha