നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം...
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം... വായു മലിനീകരണത്തിനു പുറമെ ഇന്നലെ രാത്രി പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ ഡല്‍ഹിയിലെ തെരുവുകളിലും നിറഞ്ഞു.
2019 മുതല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണിത്. എന്നാല്‍ ഇത് പാലിക്കാന്‍ ജനം തയ്യാറാകാത്തത് വലിയ വെല്ലുവിളിയാകുന്നു. ദീപാവലി എന്നത് ദീപത്തിന്റെ ഉത്സവമാണെന്നും പടക്കത്തിന്റേതല്ലെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതായും വ്യക്തമാക്കി കെജ്രിവാള്‍. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ബി.ജെ.പി, പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയെന്ന ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണ് എ.എ.പി എന്ന് ആരോപിക്കുകയുണ്ടായി. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിഷയത്തില്‍ പോലും ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം ഉയര്‍ത്തുകയാണെന്ന് തിരിച്ചടിച്ച് എ.എ.പി .
വായു ഗുണനിലവാര സൂചിക പൂജ്യത്തിനും 50നും ഇടയില്‍ നില്‍ക്കേണ്ടയിടത്ത്, വെള്ളിയാഴ്ച രാവിലെ 400നു മുകളിലാണ് ഡല്‍ഹിയില്‍ പലയിടത്തും രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറില്‍ 419 ആണ് വായു ഗുണനിലവാര സൂചിക. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.
അലിപൂര്‍, അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ഐ.ജി.ഐ എയര്‍പോര്‍ട്ട് (ടി3), ജഹാംഗീര്‍പുരി, മുണ്ട്ക, നരേല, ഓഖ്ല, പട്പര്‍ഗഞ്ച്, പഞ്ചാബി ബാഗ്, രോഹിണി, ആര്‍.കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുന്നു...
"
https://www.facebook.com/Malayalivartha