മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം തകര്‍ന്നു.. തമിഴ്‌നാട് വിരുദുനഗറില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി....
തമിഴ്‌നാട് വിരുദുനഗറില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ രാക്കായി അമ്മന്‍ ക്ഷേത്രത്തില്‍ കുടുങ്ങിയ 150 പേരെയാണ് അഗ്‌നിശമന സേന എത്തി രക്ഷപ്പെടുത്തിയത്.
40 സ്ത്രീകള്‍ അടങ്ങുന്ന സംഘത്തെ വടം ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ദീപാവലി അവധി കാരണം നൂറുകണക്കിന് പേര്‍ ക്ഷേത്രദര്‍ശനത്തിനും പുഴയില്‍ കുളിക്കുന്നതിനുമായി ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം തകര്‍ന്നതും പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ആളുകള്‍ കുടുങ്ങിയതറിഞ്ഞ് രാജപാളയത്ത് നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റ് രാത്രി സ്ഥലത്തെത്തി ഏറെ പണിപ്പെട്ട്് രക്ഷാദൗത്യം പൂര്‍ത്തിയാക്കി.
"
https://www.facebook.com/Malayalivartha