ആയുഷ്ക്കാലം അനുഭവിക്കാനുള്ളത് കലക്ടർക്ക് കിട്ടി..! കസേര ഉടൻ തെറിക്കും..!
കണ്ണൂർ കളക്ടർക്കെതിരെ നാടെങ്ങും പ്രതിഷേധം കലക്കുമ്പോൾ സർവീസ് സംഘടനകളും കളക്ടർക്കെതിരെ രംഗത്ത്. ഒരു വിഭാഗം സർവീസ് സംഘടനകളുടെ ആളുകളാണ് കലക്ടർക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. സാധാരണക്കാരായ ഉദ്യോഗസ്ഥരോടുള്ള കലക്ടറുടെ പെരുമാറ്റം വളരെ മോശമാണ് എന്നാണ് സർവീസ് സംഘടന പറയുന്നത്. മിക്ക ഉദ്യോഗസ്ഥരും കലക്ടറെ പേടിച്ചു കഴിയേണ്ട അവസ്ഥയാണ് എന്നും സർവീസ് സംഘടനയിലെ ചില ഉദ്യോഗസ്ഥർ പറയുന്നു.
മറ്റുള്ള ജീവനക്കാർക്ക് കൃത്യമായ ബഹുമാനം ഒന്നും തരാത്ത രീതിയിലുള്ള പെരുമാറ്റമാണ് കലക്ടറുടെ എന്നും ചില ഉദ്യോഗസ്ഥർ പറയുന്നുണ്ട്. സാധാരണക്കാരായ കീഴ് ഉദ്യോഗസ്ഥരോട് കളക്ടർ മോശമായി പെരുമാറാറുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾക്കടക്കം പ്രതിഷേധമുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കല്ലാതെ കളക്ടറുടെ ചേംബറിലേക്ക് പ്രവേശനമില്ലെന്നും ആക്ഷേപമുണ്ട്. മീറ്റിങ്ങുകളിൽ മുതിർന്ന ഡപ്യൂട്ടി കളക്ടർമാരോടു വരെ മോശമായി പെരുമാറുമെന്നും അവരെ അധിക്ഷേപിക്കുന്നതു പതിവായിരുന്നുവെന്നും ജീവനക്കാർ ആരോപിക്കുന്നു.
സബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ തുടങ്ങി റാങ്ക് കൂടിയ ആളുകൾക്ക് മാത്രമേ കലക്ടറുടെ ചേമ്പറിൽ കളക്ടർ പ്രവേശനം നൽകുകയുള്ളൂ എന്നും സാധാരണ ഉദ്യോഗസ്ഥരുടെ അടുത്ത് ചിരിച്ചുകൊണ്ടുപോലും കലക്ടർ സംസാരിക്കുകയില്ല എന്നും സർവീസ് സംഘടനയിലെ ചിലർ ആരോപണം ഉന്നയിക്കുന്നുണ്ട്. മിക്ക ഉദ്യോഗസ്ഥരും കലക്ടറെ പേടിച്ചുകൊണ്ടാണ് കലക്ടറേറ്റിലും ജില്ലയിലെ മറ്റു റവന്യു ഓഫീസുകളിലും ജോലി ചെയ്യുന്നത് എന്നും പറയുന്നുണ്ട്.
ഇന്ന് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന് കളക്ടറുടെ മോശം പെരുമാറ്റം തന്നെയാണ്. ഇതുകൂടാതെ കലക്ടറുടെ നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിലെ പെരുമാറ്റവും അതിനുശേഷം നവീൻ ബാബു തന്റെ ചേംബറിലേക്ക് എത്തിയെന്ന മൊഴിയും കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു.
ഭരണ പ്രതിപക്ഷ ജീവനക്കാർ ഉൾപ്പെടെ കലക്ടർക്ക് എതിരെ ആരോപണമുന്നയിക്കുന്നത് കലക്ടർ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. കഴിഞ്ഞദിവസം യുവമോർച്ചയുടെ പ്രതിഷേധം കളക്ടറുടെ വസതിയുടെ മുന്നിൽ നടന്നിരുന്നു. അതുകൂടാതെ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. ഇതുകൂടാതെ സർവീസ് സംഘടന കൂടി കലക്ടർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത് കളക്ടർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും
https://www.facebook.com/Malayalivartha