നവിൻ ബാബു സ്വയം പരിചയപ്പെടുത്തുമ്പോൾ?
നവിൻ ബാബു സ്വയം പരിചയപ്പെടുത്തുമ്പോൾ? പോസ്റ്റ് ചർച്ചയാവുന്നു
എന്തിന് എ ഡി എം കെ നവിൻ ബാബു ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലെത്തി? ആ ചോദ്യം കേൾക്കുമ്പോൾ നിങ്ങൾ അൽഭുതം കൂറുന്നുണ്ടാകും.!
ഒരു ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രമാണങ്ങൾ വിശ്വസിച്ചു ജീവിച്ച എനിക്ക് കുറ്റബോധത്തോടെ ആ സത്യം വിളിച്ച് പറയണമെന്നുണ്ട്.
(അതിന് മുമ്പായി വിനയപുരസ്സരം ഒരു എളിയ അഭ്യർഥനയുണ്ട്. മഞ്ജുളയുടെയും നിരുപമയുടെയും നിരഞ്ജനയുടെയും കണ്ണീർ കാണുമ്പോൾ നിങ്ങൾ ആത്മാർഥമായി വ്യസനിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ രാഷ്ട്രീയ പക്ഷഭേദങ്ങൾ മറന്ന് മനുഷ്യ കുലത്തിൽ പിറന്ന മുഴുവൻ ജീവികളും ഒരു ജീവിയായി പരിണമിച്ചു, ഈ കാട്ടാളനെ ഈ ഗോളത്തിൽ നിന്ന് തുരത്തണം. ഇവൻ വേണ്ട ഇവിടെ.
റഷ്യയിലും ഭൂ മണ്ഡലത്തി ന്റെ ഒട്ടേറെ ഭാഗങ്ങളിലും നിന്ന് ഈ രാക്ഷസനെ ഉന്മൂലനം ചെയ്തിട്ടുണ്ട്. പക്ഷെ അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില ചീന്തുകളിൽ പ്രച്ഛന്ന വേഷത്തിൽ കടന്നു കൂടിയിട്ടുണ്ട്. )
റഷ്യയിലെ ഒരു പഴയ കാല കമ്മ്യൂണിസ്റ്റ് സഖാവ് കെഡ്റോവ് ജയിലിലെ ഇരുട്ടുമുറിയിൽ നിന്ന് എഴുതിയ കത്തിലെ അവസാനത്തെ ചില വരികൾ മാത്രം പകർത്തട്ടെ:
“ഞാൻ ഇവിടെ ലേഫോർടോസ്കി ജയിലിലെ ഇരുട്ടു മുറ്റിയ അറയിൽ നിന്ന് താങ്കളോട് സഹായത്തിനായി അഭ്യർഥിക്കുകയാണ്. എന്റെ വിഹ്വലമായ ആർത്തനാദം താങ്കളുടെ ചെവിയിൽ എത്തുമാറാകട്ടെ. താങ്കൾ ബധിരനാകരുത്. എന്നെ രക്ഷിച്ചാലും. ദയവായി എന്നെ ചോദ്യം ചെയ്യൽ, എന്ന ഈ പേടിസ്വപ്നത്തിൽ നിന്നും രക്ഷപ്പെടുവാൻ സഹായിക്കുക.
“ ഈ സംഭവിക്കുന്നതൊക്കെ ആർക്കോ എവിടെയോ പിഴച്ചതിന്റെ ഫലമാണെന്ന് വന്നുകൂടട്ടെ. നിരപരാധിയായ ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. ഞാൻ പറയുന്നത് വിശ്വസിച്ചാലും. കാലത്താൽ സത്യം തെളിയാതിരിക്കില്ല.
ഞാൻ ഒരു കളങ്കവുമില്ലാത്ത പഴയ ഒരു ബോൾഷെവിക്ക് കാരനാണ് . രാഷ്ടത്തിന്റെ നൻമയ്ക്കും ക്ഷേമത്തിനുമായി പാർട്ടിയുടെ അണിയിൽ നിന്ന് ഏതാണ്ട് 40 കൊല്ലം സത്യസന്ധമായി പടവെട്ടിയ ആളാണ് ഞാൻ.
ഞാൻ നിരപരാധിയാണെന്നും എന്റെ അവസാന ശ്വാസം വരെയും പാർട്ടിയുടെ കൂറുള്ള ഒരു സന്താനത്തെ തന്റെ അവസാനശ്വാസം വരേക്കും പാർട്ടിയുടെ ശത്രുവാക്കാനാകില്ലെന്നും പാർട്ടി അറിയുമാറാകട്ടെ.
എന്നാൽ എനിക്ക് എന്നേ രക്ഷിക്കാൻ ഒരു മാർഗവുമില്ല. എന്ടെ മേൽ അപ്പപ്പോൾ പതിയ്ക്കുന്ന കടുത്ത അടിയിൽ നിന്നും എനിക്ക് മോചനമില്ല.
എന്തിനും ഒരറുതിയുണ്ട്. എന്ടെ മേലുള്ള പീഡനം പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. എന്റെ ആരോഗ്യം തകർന്നു. എന്റെ ഊർജ്ജം ക്ഷയിച്ചു . അന്ത്യം അടുത്തു വരുന്നു. ഒരു സോവിയറ്റ് ജയിലിൽ പിതൃഭൂമിയെ വഞ്ചിച്ച നിന്ദ്യനായ ഒരാളായി മരിക്കുക– സത്യസന്ധനായ ഒരു മനുഷ്യനെ സംബന്ധിച്ച് കൂടുതൽ രാക്ഷസീയമായിട്ടെന്തുണ്ടാകാൻ? (ഇത് ആരുടെയും ആത്മഗതം അല്ല. ചരിത്രത്തിന്റെ ഭാഗമായ റഷ്യൻ കോടതിയിൽ നടന്ന വിസ്താരത്തിന്റെ ഭാഗമാണ് . ജഡ്ജിമാരുടെ പേരുകളും വിധിയും പുറത്തു വന്നിട്ടുണ്ട് )
https://www.facebook.com/Malayalivartha