സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ് 300 എന്ന മിസൈല്‍...മൂന്ന് എസ് 300 സംവിധാനങ്ങളും തകര്‍ന്നുപോയി...ഇറാന്റെ റഡാര്‍ സംവിധാനങ്ങളും മറ്റ് വ്യോമപ്രതിരോധസംവിധാനവും തകര്‍ന്നിരുന്നു...
ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ഇറാന് കഴിഞ്ഞില്ല. ഒക്ടോബര്‍ 27ന് ഇസ്രയേല്‍ എഫ് -35 പോലുള്ള അതിഗൂഢ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇറാനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് എസ് 300 സംവിധാനങ്ങളും തകര്‍ന്നുപോയി. നേരത്തെ 2024 ഏപ്രിലില്‍ നടത്തിയ മറ്റൊരു ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു എസ് 300 സംവിധാനം നശിച്ചിരുന്നു.ഇക്കുറി ഇസ്രയേല്‍ ആക്രമണത്തില്‍ എസ് 300 മാത്രമല്ല, ഇറാന്റെ റഡാര്‍ സംവിധാനങ്ങളും മറ്റ് വ്യോമപ്രതിരോധസംവിധാനവും തകര്‍ന്നിരുന്നു.
റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് 300 തകര്‍ന്നതോടെ, റഷ്യയുടെ ആയുധ സംവിധാനം വന്‍വിലയ്‌ക്ക് വാങ്ങിയ മറ്റ് രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്. 2024 ഏപ്രില്‍ 17ന് ഇറാന്‍ നടത്തിയ സായുധ പരേഡില്‍ ഏറ്റവും ശക്തമായ പ്രതിരോധരംഗത്തെ സംവിധാനമായി ഇറാന്‍ എടുത്തുകാണിച്ചിരുന്നത് എസ് 300നെയാണ്.2007ല്‍ ആണ് ഏത് തരം മിസൈല്‍ ആക്രമണങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള സംവിധാനത്തെ സോവിയറ്റ് യൂണിയന്‍ (ഇപ്പോഴത്തെ റഷ്യ) ഇറാന് നല‍്കിയത്.
ഇന്ത്യ 550 കോടി ഡോളറിനാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും എസ് 400 എന്ന ഏറ്റവും ആധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ എസ് 300 തകര്‍ന്നതോടെ ഇന്ത്യയിലും റഷ്യയുടെ ഈ മിസൈല്‍ പ്രതിരോധസംവിധാനത്തെക്കുറിച്ച് ആശങ്ക ഉയരുകയാണ്.
https://www.facebook.com/Malayalivartha