ഇടിവെട്ടിയവന് ഇരുട്ടടി കിട്ടിയാലെങ്ങനെ ഇരിക്കും...ഈ മാസം ഏഴിനകം കുടിശ്ശിക നൽകിയില്ലെങ്കിൽ...; ബംഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം...അദാനി വൈദ്യുത വിരണം കുറയ്ക്കുന്നത് ബംഗ്ളാദേശിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കും...
ബംഗ്ലാദേശിനെ കാത്തിരിക്കുന്ന പ്രതിസന്ധി ഉണ്ടാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ താങ്ങും തണലും ആവോളം ലഭിക്കുന്ന അദാനി കമ്പനിയാണെന്ന് വന്നതാണ് ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. എന്താണ് അദാനിക്കും ബംഗ്ലാദേശിനും ഇടയില്‍ സംഭവിക്കുന്നത്. അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും ഇടപെടലുണ്ടോ എന്നൊക്കെയാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കുടിശ്ശികയെ തുടര്‍ന്ന് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചതാണ് ആ രാജ്യത്തെ ഇരുട്ടിലാക്കിയത്.
അദാനി കമ്പനികളില്‍ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അദാനി പവര്‍. ഇതിന്റെ ഭാഗമായ അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിന് വൈദ്യുതി നല്‍കുന്നത്.എന്നാല്‍7,120 കോടി രൂപയോളം (84.6 കോടി ഡോളര്‍) ആണ് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡിന് നല്‍കാനുള്ളത്. കുടിശ്ശിക നികത്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ഒക്‌ടോബര്‍ 31 മുതല്‍ വൈദ്യുതി വിതരണം താത്കാലികമായി നിര്‍ത്തി വെച്ചതെന്നും അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡ് പറയുന്നു.
അദാനി വൈദ്യുതി നല്‍കുന്നത് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മാത്രം 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ബംഗ്ലാദേശിലുണ്ടായത്. 1496 മെഗാവാട്ട് വൈദ്യുതിയാണ് ഝാര്‍ഖണ്ഡിലെ പ്ലാന്റിന്റെ ശേഷി. പക്ഷെ ഇവിടെ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് 700 മെഗാവാട്ട് മാത്രമാണ്. ആകെയുള്ളതിന്റെ പകുതി മാത്രം. കുടിശ്ശിക തീര്‍ക്കാതെ വൈദ്യുതിയില്ല എന്നാണ് കമ്പനി കട്ടായം പറഞ്ഞിരിക്കുന്നത്.രാജ്യത്ത് വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക നവംബർ ഏഴിനകം നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അദാനി പവർ.
https://www.facebook.com/Malayalivartha