Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങൾ; അഞ്ച് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്‌ക്കൊടുവിൽ മരണം...

03 NOVEMBER 2024 04:14 PM IST
മലയാളി വാര്‍ത്ത

ദില്ലിയിൽ ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങൾ. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൊടുവിൽ കുട്ടി മരിച്ചു. കഴിഞ്ഞ ഒക്ടോബർ 28നാണു സംഭവം. യുപി ഹാത്രസ് സ്വദേശി ആദിത്യ ശർമയാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങൾ കണ്ടെടുത്തത്. ഈ സാധനങ്ങൾ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ബാറ്ററികൾ, ചെയ്നുകൾ, ബ്ലേഡ്, സ്‌ക്രൂ തുടങ്ങിയ വസ്തുക്കളാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ആണ് പതിനാലുകാരൻ മരണത്തിനു കീഴടങ്ങിയത്. ശ്വാസതടസ്സവും അസ്വസ്ഥതയുമുണ്ടായതോടെയാണ് ആഗ്രയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് പിതാവ് സഞ്ചേത് ശർമ പറഞ്ഞു. 'ഉടൻ തന്നെ ജയ്പൂരിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ടെസ്റ്റുകൾക്ക് ശേഷം ഒക്‌ടോബർ 19-ന് യുപിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, ആദിത്യയുടെ ശ്വാസതടസ്സം വീണ്ടും കൂടി. കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അലിഗഡിൽ നടത്തിയ സിടി സ്കാനിൽ മൂക്കിലുണ്ടായ തടസ്സം കണ്ടെത്തുകയും ഡോക്ടർമാർ വിജയകരമായി ആ തടസം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. ഒക്ടോബർ 26-ന് അലിഗഡിൽ അൾട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കൾ വയറിനുള്ളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

 

 

നോയിഡയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ 42 വസ്തുക്കൾ കണ്ടെത്തി. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആദിത്യയെ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ സ്കാനിംഗിൽ ആകെ 65 വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 280 ആയി ഉയർന്നു', കുടുംബം പറഞ്ഞു.

 

 

ഒക്‌ടോബർ 27-ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ശസ്‌ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ നിന്ന് സാധനങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാൽ ആദിത്യയ്ക്ക് വീണ്ടും വയറുവേദന ഉണ്ടായി. ഉടൻ തന്നെ മൂന്ന് വസ്തുക്കൾ കൂടി നീക്കം ചെയ്തു.

 

 

അടുത്ത ദിവസം തൻ്റെ മകൻ മരിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടലിൽ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശർമ പറഞ്ഞു. ഹത്രസിലെ ഒരു ഫാർമ കമ്പനിയിലെ ജീവനക്കാരനാണ് ആദിത്യയുടെ പിതാവ്. ഏക മകനായിരുന്നു ആദിത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (45 minutes ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (5 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (6 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (7 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (7 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (8 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (8 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (9 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (9 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (9 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (9 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (10 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends