15കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി... ദമ്പതികൾ അറസ്റ്റിൽ... പെൺകുട്ടിയുടെ ശരീരത്തിൽ ചൂടാക്കിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്...
15കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. മുഹമ്മദ് നിഷാദും ഭാര്യ നാസിയയുമാണ് പിടിയിലായത്. അമിഞ്ചിക്കരൈ പ്രദേശത്തെ മേത്ത നഗറിലുളള ദമ്പതികളുടെ ഫ്ളാറ്റിലെ ജോലിക്കാരിയായിരുന്നു പെൺകുട്ടി. ഇവിടെ വച്ച് പ്രതികൾ പെൺകുട്ടിയുടെ ശരീരത്തിൽ ചൂടാക്കിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായും സിഗററ്റ് ഉപയോഗിച്ച് ശരീരമാകെ പൊളളൽ വരുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് നാല് പേർക്ക് കൂടി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ ശുചിമുറിയിലാണു ശരീരമാസകലം പരുക്കുകളോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിനത്തിൽ കുളിക്കാൻ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ അബോധാവസ്ഥയിലായിരുന്നെന്നും ഇവർ പൊലീസിനോടു പറഞ്ഞു.കൃത്യം നടത്തിയ ശേഷം പ്രതികൾ പെൺകുട്ടിയുടെ മൃതദേഹം ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. മരണ വിവരം നിഷാദിന്റെ വക്കീലാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.
തങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ദമ്പതികൾ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.അമിഞ്ചിക്കരൈ സ്വദേശികളായ മുഹമ്മദ് നവാസും 35 വയസ് ഭാര്യ നസിയയുമാണ് 33 വയസാണ് പിടിയിലായത്. തങ്ങളുടെ വീട്ടിൽ ഒരു വർഷത്തിലേറെയായി ജോലി ചെയുന്ന പെൺകുട്ടി ആണ് മരിച്ചു കിടക്കുന്നത് കണ്ടെന്നു പറഞ്ഞു അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയിരിക്കുന്നത് . പൊലീസെത്തി പരിശോധിച്ചപ്പോൾ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി.
പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇസ്തിരി പെട്ടികൊണ്ടും സിഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളും ഗുരുതരമായി മർദ്ദിച്ച അടയാളങ്ങളുമുണ്ടായിരുന്നു.ദീപാവലി ദിനത്തിൽ ഇവർ കൂട്ടാളിയായ ലോകേഷിനെയും കൂട്ടി കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടി മരിച്ചെന്നുറപ്പായപ്പോൾ ഇവർ തിരക്കഥ തയ്യാറാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു. ലോകേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha