ന്യൂഡല്‍ഹിക്കു പുറമെ പാകിസ്താന് നഗരമായ ലാഹാറിലും കനത്ത പുകമഞ്ഞ്...
ന്യൂഡല്‍ഹിക്കു പുറമെ പാകിസ്താന് നഗരമായ ലാഹാറിലും കനത്ത പുകമഞ്ഞ്. ലാഹോറില്‍ 2025 ജനുവരി വരെ സ്കൂള്‍ കുട്ടികള്‍ പുറത്തു കളിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫിസ് സമയം പരിമിതപ്പെടുത്തുകയും ചെയ്തു.ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളുടെ പട്ടികയില്‍ ലാഹോര്‍ രണ്ടാം തവണയും ഒന്നാമതെത്തി. കഴിഞ്ഞ ദിവസം, നഗരത്തിലെ വായു ഗുണനിലവാര സൂചിക 1,067 ആയി ഉയര്‍ന്നു.
റെക്കോഡ് മലിനീകരണത്തിന്റെ ഫലമായി ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് സ്കൂള്‍ അടച്ചു. അതേസമയം സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലെ 50 ശതമാനം ജീവനക്കാരോട് 'ഗ്രീന്‍ ലോക്ക്ഡൗണിന്റെ' ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ലാഹോര്‍ നിവാസികളോട് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും മന്ത്രി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha