ഷൊര്‍ണൂരില്‍ നാല് റെയില്‍വേ കരാര്‍ ശുചീകരണ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിക്കാനിടയായ സംഭവം.. അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ഷൊര്‍ണൂരില്‍ നാല് റെയില്‍വേ കരാര്‍ ശുചീകരണ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിക്കാനിടയായ സംഭവം.. അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്.
മരിച്ചവരുടെ കുടുംബത്തിന് സ്റ്റാലിന് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വേയും അറിയിച്ചിട്ടുണ്ടായിരുന്നു.
അതേസമയം കേരള എക്സ്പ്രസ് തട്ടി റെയില്‍വേ തട്ടിയാണ് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ട്രാക്കില്‍ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പെടുകയായിരുന്നു.മരിച്ചവര്‍ തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണന്, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന് എന്നിവരാണ് മരിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു .
https://www.facebook.com/Malayalivartha