പാരമ്പര്യമായി ഇന്ത്യ എണ്ണ വാങ്ങിയിരുന്നത്...സൗദി അറേബ്യയും ഇറാഖും ഉള്‍പ്പെടെയുള്ള ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു...ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ കയറ്റുമതി തുടങ്ങി...
ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ തന്നെ പല കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു. ലോകത്തിന്റെ മുഴുവൻ ഭാഗത്തേക്കും യുദ്ധം വ്യാപിക്കുമ്പോൾ അത് ഇന്ത്യയടക്കം ഉള്ള രാജ്യങ്ങളെ അത് ഗുരുതരമായി ബാധിക്കും . ഇപ്പോഴിതാ നമ്മുടെ രാജ്യം അസംസ്‌കൃത എണ്ണയ്ക്ക് വേണ്ടി പുതിയ രാജ്യത്തെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാരമ്പര്യമായി ഇന്ത്യ എണ്ണ വാങ്ങിയിരുന്നത് സൗദി അറേബ്യയും ഇറാഖും ഉള്‍പ്പെടെയുള്ള ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു എങ്കില്‍ രണ്ട് വര്‍ഷമായി എല്ലാവരെയും അമ്പരപ്പിച്ച് റഷ്യയാണ് ഒന്നാം സ്ഥാനത്ത്.
എന്നാല്‍ ചിത്രം വീണ്ടും മാറുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.ലോകത്ത് എണ്ണ നിക്ഷേപം വന്‍തോതിലുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധം കാരണം എല്ലാ രാജ്യങ്ങള്‍ക്കും വില്‍പ്പന സാധ്യമാകുന്നില്ല. ഇറാനും റഷ്യയുമെല്ലാം ഇതില്‍പ്പെടും. ഇറാന്റെ എണ്ണ അമേരിക്കയുടെ ഉപരോധം മറികടന്ന് ചൈനയില്‍ എത്തുന്നു എന്ന വാര്‍ത്തകളുമുണ്ട്. അതിനിടെയാണ് ഈ രംഗത്തേക്ക് മറ്റൊരു രാജ്യത്തിന്റെ അതിവേഗമുള്ള വരവ്...
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ കയറ്റുമതി തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനിടെ വെനസ്വേല ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തത് കഴിഞ്ഞ മാസമാണ്. ഓരോ ദിവസവും 9.5 ലക്ഷം ബാരല്‍ എണ്ണയാണ് ഈ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. കൂടുതല്‍ വാങ്ങിയത് അമേരിക്ക തന്നെയാണ്. പിന്നെ ഇന്ത്യയും. എല്ലാത്തിനും മുകളില്‍ ചൈനയുമുണ്ട്.വെനസ്വേലയുടെ എണ്ണ കമ്പനിയായ പിഡിവിഎസ്എയുടെയും ചരക്കു കടത്തിന്റെയും ഡാറ്റകള്‍ പരിശോധിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha