കൊതുക് കടി അസാധ്യം..!സെല്ലിൽ ദിവ്യ ഇങ്ങനെ..!തറയിൽ കിടന്ന് ഉരുളുന്നു..! ഹാലിളക്കി ദിവ്യ..!
പായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യമാണ്. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ റിമാന്‍ഡിലായിട്ട് ഒരാഴ്ച. ഒക്ടോബര്‍ 29-നാണ് ദിവ്യ റിമാന്‍ഡിലായത്. ജയിലിന് പുറത്ത് സംവിധാനങ്ങള്‍ സിപിഎം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ജയിലില്‍ സന്തോഷത്തോടെ കഴിയുന്നുവെന്ന തരത്തിലാണ് പെരുമാറ്റമെങ്കിലും മാനസിക വേദന താങ്ങാവുന്നതില്‍ അപ്പുറമാണ്. വിഐപി പരിഗണന നല്കുമ്പോഴും ജയിലില്‍ കട്ടില് പോലും ദിവ്യയ്ക്ക് അനുവദിക്കാന്‍ കഴിഞ്ഞില്ല. എംഎല്‍എയോ എംപിയോ ആയാല്‍ മാത്രമേ അത്തരം പരിഗണനകള്‍ കിട്ടൂ. സിപിഎം സംഘടനാ നടപടി എടുക്കാത്തത് മാത്രമാണ് ദിവ്യയ്ക്ക് ആശ്വാസം.
https://www.facebook.com/Malayalivartha