ബൈക്കില്‍ കാറിടിച്ച് രണ്ട് വനിതാ പോലീസുകാര്‍ മരിച്ചു.... ബൈക്കുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി, റീലുകളിലൂടെ പ്രശസ്തരാണ് മരിച്ച രണ്ട് വനിതാ പോലീസുകാരും
ബൈക്കില്‍ കാറിടിച്ച് രണ്ട് വനിതാ പോലീസുകാര്‍ മരിച്ചു.... ബൈക്കുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി, റീലുകളിലൂടെ പ്രശസ്തരാണ് മരിച്ച രണ്ട് വനിതാ പോലീസുകാരും
മാധാവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ (33), ഗ്രേഡ്-ഹ കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുച്ചി ദേശീയപാതയില്‍ മേല്‍മറുവത്തൂരിലാണ് അപകടം നടന്നത്.
ജയശ്രീയും നിത്യയും സഞ്ചരിച്ച ബൈക്കിനെ കാര്‍ വന്നിടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും മീഡിയനിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവന്‍ നഷ്ടപ്പെട്ടു.
നിസ്സാര പരിക്കുകളേറ്റ കാര്‍ ഡ്രൈവര്‍ എ. മഥന്‍ കുമാറിനെ മേല്‍മറുവത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മഥുര സ്വദേശിയായ ജയശ്രീ ജോലിയില്‍ പ്രവേശിച്ചിട്ട് പത്തുമാസമായി. ഡിണ്ടിഗല്‍ സ്വദേശിയായ നിത്യ നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മാധാവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്.
വിവാഹിതരായ ജയശ്രീയും നിത്യയും പുളിയന്‍തോപ്പിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലടക്കം രണ്ടുപേരും ബൈക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇതിന്റെ റീലുകളിലൂടെ പ്രശസ്തരായ ഇരുവര്‍ക്കും ഏറെ ആരാധകരുമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha