ഇറാന്റെ ഹെലികോപ്റ്റർ പിളര്‍ന്ന് ടെഹ്‌റാന്റെ നെഞ്ചത്ത് വീണു..! പിന്നിൽ ഇസ്രയേൽ മിസൈൽ..?
ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിലെ റെവല്യൂഷണറി ഗാർഡ്‌സ് ജനറലിന് ദാരുണാന്ത്യം. ഗൊലസ്ഥാൻ പ്രവിശ്യയിലെ നിനവാ ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസൻദരാനി ആണ് മരിച്ചത്. കോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റ് ഹമേദ് ജൻദാഘിയും മരിച്ചതായാണ് വിവരം.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ അതിർത്തി പ്രദേശമായ സിസ്താന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഭീകരരെ നേരിടുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോഗിരോ എന്ന് വിളിപ്പേരുള്ള കോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിനേക്കാൾ ചെറുതും നിയന്ത്രിക്കാൻ എളുപ്പവുമാണിത്. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് ഇതിലിരിക്കാനാവുക.
ഇറാനിയൻ സുരക്ഷാസേനയും സുന്നി ഗ്രൂപ്പുകളുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാവുന്ന മേഖലയാണ് സിർകാൻ. മയക്കുമരുന്ന് മാഫിയസംഘങ്ങളുടെ സാന്നിധ്യവുമുണ്ട്. ഒക്ടബോർ 26നുണ്ടായ ഏറ്റുമുട്ടലിൽ പത്തോളം പൊലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാസേന ഇവിടെ ഏറ്റുമുട്ടൽ ശക്തമാക്കിയിരുന്നു.അതേസമയം
ബന്ധം ശക്തമാകുന്നതിനിടെ റഷ്യൻ റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. കൗസർ, ഹുദൂദ് ഉപഗ്രഹങ്ങൾ വഹിച്ച് റഷ്യയുടെ സോയുസ് റോക്കറ്റ് വിദൂര കിഴക്കൻ റഷ്യയിലെ വോസ്റ്റോക്നി വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് കുതിച്ചുയർന്നത്. റഷ്യയുടെ രണ്ട് അയണോസ്ഫിയർ-എം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും മറ്റു നിരവധി ചെറിയ ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു. വിക്ഷേപിച്ച് ഒമ്പത് മിനിറ്റിനുശേഷം ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.
2022ൽ റഷ്യയിൽ നിർമിച്ച ഇറാന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും റഷ്യൻ റോക്കറ്റിലാണ് വിക്ഷേപിച്ചത്. വലിയ ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇറാന്റെ സിമോർഗ് റോക്കറ്റ് വിക്ഷേപണം മുമ്പ് പലതവണ പരാജയപ്പെട്ടിരുന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ റോക്കറ്റ് വിക്ഷേപണം. തന്ത്രപരമായ സഹകരണ കരാർ ഒപ്പുവെക്കുന്നതിനുവേണ്ടി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ ഉടൻ റഷ്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി ഇറാൻ ഡ്രോണുകൾ നിർമിച്ചുനൽകുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha