താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചു ; ആഗ്രയിൽ താജ്മഹലിന്റെ പരിസരത്ത് നിന്നും ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ
ആഗ്രയിൽ താജ്മഹലിന്റെ പരിസരത്ത് നിന്നും ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ.താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിനാണ് ഇറാനിയൻ ദമ്പതിമാർ അറസ്റ്റിലായിരിക്കുന്നത്. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചെന്ന് പരാതി ശക്തമായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഇറാനിയൻ ടൂറിസ്റ്റുകൾ താജ്മഹലിന്റെ കിഴക്കൻ ഗേറ്റിനോടു ചേർന്നുള്ളക്ഷേത്രത്തിനകത്തായിരുന്നു നമസ്‌കരിച്ചത്. ഈ പ്രവർത്തി കണ്ട് പ്രതിഷേധവുമായി ചിലർ എത്തി. അവർ പൊലീസിൽ വിവരമറിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇറാനിയൻ ദമ്പതിമാർ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്; വൃത്തിയുള്ള സ്ഥലമാണെന്നു കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നു . മുറിയുടെ വാതിൽ തുറന്നപ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് ആളുകൾ പ്രശ്‌നമുണ്ടാക്കിയപ്പോഴായിരുന്നു ക്ഷേത്രമാണെന്നു മനസിലായത്. ഇതോടെ തങ്ങൾ മാപ്പുപറഞ്ഞു. ആരെയും പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചതല്ല. എന്നാൽ, ദമ്പതിമാരുടെ വിശദീകരണത്തിൽനിന്ന് ദുരുദ്ദേശ്യപരമായി ഒന്നും നടപടിക്കു പിന്നിലില്ലെന്നാണു വ്യക്തമാകുന്നത്. അവർ മാപ്പുപറയുകയും ചെയ്തതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha